Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ആരെ നുളളി നോക്കിയാലും അവര്‍

രണ്ടച്ഛന്‍, രണ്ടമ്മ മകളോ ഒന്ന്



ജീവിത പങ്കാളി ഒന്നെന്നാണ് നമ്മുടെയൊക്കെ കണക്ക്. ഒന്നിനൊപ്പം തന്നെ ജീവിച്ചു തീര്‍ക്കാന്‍ പെടുന്ന പാട് പലര്‍ക്കും നന്നായി അറിയുകയും ചെയ്യാം. കാലിഫോര്‍ണിയയിലെ ഒരു കുടുംബത്തിന്റെ കഥ നമ്മില്‍ പലര്‍ക്കും അത്ര പെട്ടെന്ന് ദഹിക്കാത്തതിന് കാരണവും ഇതൊക്കെ തന്നെയാണ്.

ഒരു വീട്ടില്‍ രണ്ടു കുടുംബം താമസിക്കുന്നതില്‍ കൗതുകമൊന്നുമില്ല. എന്നാല്‍ ഒരു വീട്ടിലെ ഒരു മുറിയിലാണ് ഇവര്‍ കഴിയുന്നതെങ്കിലോ. അതിലെ കൗതുകം ചില്ലറയുമല്ല.

ടോണി ലക്ക്, കെവിന്‍ എന്നീ പുരുഷന്മാരും കായേ , സാന്റി എന്നീ സ്ത്രീകളുമാണ് ഒരു മുറിയില്‍ താമസിക്കുന്ന ദമ്പതികള്‍. ഇവര്‍ക്ക് 11കാരിയായ റൂത്ത് എന്നൊരു മകളുമുണ്ട്. ഒരുമിച്ചുളള ജീവിതത്തിന്റെ പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഈ കുടുംബം.

തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നുളളതിന് നിയമപരമായ എല്ലാ രേഖയും ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. കായേയും സാന്റിയും ടോണിയുടെയും കെവിന്റെയും ഭാര്യമാരാണ്. നിയമപരമായ എല്ലാ അവകാശവും ഇവര്‍ക്കുണ്ട്.

ടോണിയും കായേയും ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കവെ കെവിനെയും സാന്റിയേയും ഒപ്പം താമസിക്കാന്‍ ക്ഷണിക്കുന്നു. വഴിയേ ഇവര്‍ പരസ്പരം പ്രണയബദ്ധരാകുന്നു. ഇരു സ്ത്രീകള്‍ക്കും രണ്ട് കാമുകര്‍, ഇരു പുരുഷന്മാര്‍ക്കും രണ്ടു കാമുകിമാരും. അങ്ങനെയാണ് സന്തുഷ്ടകുടുംബമായി ജീവിക്കാന്‍ അവര്‍ തീരുമാനിച്ചത്.

ജീവിതം മുന്നേറവേ, സാന്റി ഗര്‍ഭിണിയായി. കുട്ടിയുടെ പിതാവ് ഒന്നുകില്‍ ടോണി, അല്ലെങ്കില്‍ കെവിന്‍. ആരാണെന്ന് കൃത്യമായി അറിയാനൊന്നും ആരും മെനക്കെട്ടില്ല. ഫലം റൂത്തിന് രണ്ട് അച്ഛനെ കിട്ടി, രണ്ട് അമ്മയെയും.



ആരാണ് തന്റെ യഥാര്‍ത്ഥ അച്ഛനും അമ്മയുമെന്ന് റൂത്തിനോട് ചോദിച്ചാല്‍ അവള്‍ ഒരു മറുചോദ്യം ചോദിക്കും. "ആരെ നുളളി നോക്കിയാലും അവര്‍ നിലവിളിക്കുന്നുണ്ട്. അപ്പോള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഉളളവരല്ലേ..."
നിരാകരണവ്യവസ്ഥ