കവിളിലൊരു ചുംബനം?
ലണ്ടന്‍ : വിവാദത്തിന് തളര്‍ത്താന്‍ കഴിയുമോ ശില്‍പയുടെ ചുംബനമോഹം? റിച്ചാര്‍ഡ് ഗെരെ പൊതുവേദിയില്‍ ചുംബിച്ചതു മൂലമുണ്ടായ പൊല്ലാപ്പൊക്കെ ബിഗ് ബ്രദര്‍ താരം എന്നേ മറന്നു.
ബ്രിട്ടണിലെ ഒരു താരനിശയില്‍ പങ്കെടുക്കവെ ശില്‍പ മോഹനമായ ഒരു വാഗ്ദാനം സദസിനു മുന്നില്‍ വെച്ചു. ഒരു മത്സരത്തിലെ വിജയിക്ക് തന്നെ ചുംബിക്കാമെന്നായിരുന്നു ശില്‍പയുടെ ഓഫര്‍. ചുംബിക്കുന്നത് കവിളിലായിരിക്കണമെന്നും സുന്ദരി പ്രത്യേകം പറഞ്ഞു.
മത്സരം ആവേശകരമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടല്ലോ. വിജയി ശില്‍പയെ ചുംബിക്കുകയും ചെയ്തു.
ബിഗ് ബ്രദര്‍ ഷോയോടു കൂടി ബ്രിട്ടണിലെ ഏറ്റവും ജനപ്രീതിയുളള ബോളിവുഡ് സുന്ദരിയാണ് ശില്‍പ ഷെട്ടി. താരനിശയില്‍ നിന്നും പിരിഞ്ഞു കിട്ടിയ തുക മൊബൈല്‍ പ്രമേഹ പരിശോധന യൂണിറ്റുകള്‍ക്ക് സംഭാവന ചെയ്യുമെന്നും ശില്‍പ പ്രഖ്യാപിച്ചു.
ലോഡുചെയ്യുന്നു...