Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ബഹ്‌റിനിലേക്ക്‌ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിയ്‌ക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍!.

ബഹറ്‌നിലെ ജനസംഖ്യയില്‍ 40 ശതമാനം ഇന്ത്യക്കാര്‍

ഗള്‍ഫ്‌ രാജ്യമായ ബഹ്‌റിനിലേക്ക്‌ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിയ്‌ക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍.

ഓരോ മാസവും 5000 ത്തോളം ഇന്ത്യക്കാര്‍ പുതുതായി ബഹ്‌റിനില്‍ എത്തുന്നുണ്ടെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്‌. ബഹ്‌റിനിലെ മൊത്തം ജനസംഖ്യയിലും ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കൊര്‍ഡ്‌ വര്‍ദ്ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

രാജ്യത്തെ ആകെയുള്ള 7,53,000 പേരില്‍ 2,90,000 ഇന്ത്യക്കാരാണെന്ന്‌ ഇന്ത്യന്‍ അംബാസിഡര്‍ ബാലകൃഷ്‌ണ ഷെട്ടി പറഞ്ഞു. എംബസിയുടെ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇപ്പോള്‍ ബഹറൈനിലെ ജനസംഖ്യയുടെ 40ശതമാനവും ഇന്ത്യക്കാരായ പ്രവാസികളാണ്. ജനസംഖ്യ സംതുലിതാവസ്ഥ നിലനിര്‍ത്താനുള്ള ജെസിസി (ഗള്‍ഫ്‌ കോപ്പറേഷന്‍ കൗണ്‍സില്‍)യുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിയ്ക്കുന്നതിനിടയിലാണ് ഈ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏതാനും വര്‍ഷം മുമ്പു വരെ ഇവിടെയുള്ള ഇന്ത്യക്കാരുടെ സംഖ്യ 1,40,000 ആയിരുന്നുവെന്ന്‌ അംബാസിഡര്‍ പറഞ്ഞു. രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന ഇന്ത്യന്‍ തൊഴിലാളികളിലുള്ള വിശ്വാസ്യതയും അച്ചടക്കവുമാണ്‌ പ്രതിഫലിപ്പിയ്‌ക്കുന്നത്‌.

കുറ്റകൃത്യങ്ങള്‍ പെരുകിയതിനെ തുടര്‍ന്ന്‌ ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്‌ അധികൃതര്‍ തടഞ്ഞിരുന്നു. ഇതും ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിയ്‌ക്കുന്നതിന്‌ പിന്നിലുള്ള ഘടകമായി മാറി.

കഴിഞ്ഞ ജനുവരി 31 വരെ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 8,000 ത്തോളം ഇന്ത്യക്കാര്‍ ഇവിടെ നിന്നും മടങ്ങിയിരുന്നു. 22,000ത്തോളം പേര്‍ തങ്ങളുടെ വിസ പുതുക്കി ഇവിടെ തുടരുകയും ചെയ്‌തുവെന്ന്‌ ബാലകൃഷ്‌ണ ഷെട്ടി പറഞ്ഞു.




നിരാകരണവ്യവസ്ഥ