Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

നമുക്ക് ഹര്‍ത്താല്‍ മാത്രം മതിയോ?

എവിടെയെങ്കിലും ഒരു അവധിയ്‌ക്ക്‌‌ ചാന്‍സുണ്ടോയെന്ന്‌ നോക്കി നടക്കുന്ന നമുക്ക് ഇക്കഥകേട്ടാല്‍ ആശ്ചര്യം തോന്നിയേയ്‌ക്കും. അനുവദിച്ചു കിട്ടിയിരിക്കുന്ന അവധി ദിവസങ്ങളില്‍പ്പോലും ഓഫീസിലെത്തി ജോലിചെയ്യാന്‍ ആരെങ്കിലും തയ്യാറാകുമോ?

എന്നാല്‍ ബ്രിട്ടനിലെ ചില ഓഫീസുകളിലെ സ്ഥിതി വിചിത്രമാണ്‌. ഇവിടെ ജോലി നഷ്ടപ്പെട്ടാലോയെന്ന്‌ ഭയന്ന്‌ ജീവനക്കാര്‍ പൊതുഅവധിദിവസങ്ങളില്‍പ്പോലും അവധിയെടുക്കാതെ ഓഫീസിലെത്തി ജോലിയില്‍ മുഴുകുകയാണത്രേ.

തൊഴിലിന്റെ സുരക്ഷയില്‍ ഭയമുള്ള നാലു ജീവനക്കാരില്‍ ഒരാള്‍ എന്നപേരില്‍ വര്‍ഷത്തില്‍ അനുവദിച്ച്‌ കിട്ടുന്ന അവധിദിനങ്ങളില്‍പ്പോലും ഓഫീസുകളിലെത്തുന്നുവെന്നാണ്‌ ഈയിടെ ഇവിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌.


പ്രതികരണങ്ങള്‍

Re: നമുക്ക് ഹര്‍ത്താല്‍ മാത്രം മതിയോ?
good article.pls visit this link http://orphan.mywebdunia.com/
നിരാകരണവ്യവസ്ഥ