Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

സര്‍ക്കാറിന്റെ തീരുമാനം,....സ്‌കൂളില്‍ മൊബൈല്‍ നിരോധിയ്‌ക്കും!

സ്‌കൂളില്‍ മൊബൈല്‍ നിരോധിയ്‌ക്കും

തിരുവനന്തപുരം: കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ തടയാന്‍ നടപടി സ്വീകരിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയസഭയില്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി തലംവരെ മൊബൈല്‍ ഫോണ്‍ നിരോധിക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍ ജയരാജന്റെ സബ്‌മിഷന്‌ മറുപടി പറയുകയായിരുന്നു മന്ത്രി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‌ മൊബൈള്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ സംബന്ധിച്ച് വ്യാപക പരാതികളുണ്ടെന്ന്‌ മന്ത്രി അറിയിച്ചു.

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന പരാതിയെത്തുടര്‍ന്ന്‌ അധ്യാപികമാര്‍ പെണ്‍കുട്ടിയെ തുണിയുരിഞ്ഞ്‌ പരിശോധിക്കുകയും ഇതില്‍ മനം നൊന്ത്‌ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുകയും ചെയ്‌ത സംഭവം വിവാദമായ സാഹചര്യത്തിലാണ്‌ സര്‍ക്കാറിന്റെ തീരുമാനം.



നിരാകരണവ്യവസ്ഥ